കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി. കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി നല്‍കിയുള്ള പ്രഖ്യാപനവും നടക്കുമെന്ന് സൂചന. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം കെ സുധാകരന്‍ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെത്തുന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഡല്‍ഹിയില്‍ വച്ച് തിരുത്തലുകള്‍ ഉണ്ടായേക്കും. പുതുമുഖങ്ങള്‍ കൂടുതല്‍ ഇടം പിടിച്ചേക്കുമെന്നും സൂചന. എ കെ ആന്റണി ഒഴിച്ചുള്ള നേതാക്കള്‍ക്ക് കെ സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ താത്പര്യം ഇല്ലെന്നും വിവരം. എംപിമാര്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
Read Also : മുഖ്യമന്ത്രിക്ക് എതിരെ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരായ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍
10ാം തിയതിയോടുകൂടി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. വിജയസാധ്യത ഉള്ളവരെ നിര്‍ത്തുകയാണ് പൊതുധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – k sudhakaran, aicc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here