പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്‌സിനെ വിമര്‍ശിച്ച് സിപിഐ

Mohammad Mohsin

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്‌സിനെ വിമര്‍ശിച്ച് സിപിഐ. പാര്‍ട്ടിയുമായി എംഎല്‍എ യോജിച്ച് പോകുന്നില്ലെന്നാണ് വിമര്‍ശനം. പാലക്കാട് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടിവിലാണ് മുഹമ്മദ് മൊഹ്‌സിന് എതിരെ വിമര്‍ശനം ഉയര്‍ന്നത്.

പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകണമെന്ന് എംഎല്‍എയോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. തെറ്റ് തിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാലക്കാട് നിന്നുള്ള സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ മുഹമ്മദ് മൊഹ്‌സിനും ഒ കെ സെയ്തലവിയും ഉണ്ട്. പാര്‍ട്ടി നേതൃത്വവുമായി എംഎല്‍എ അകല്‍ച്ചയിലായിരുന്നു. എംഎല്‍എ സിപിഐഎമ്മിനോട് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം.

Story Highlights – cpi, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top