ഐപിഎൽ വേദി; എതിർപ്പുമായി ഫ്രാഞ്ചൈസികൾ

ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എതിർത്ത് ഫ്രാഞ്ചൈസികൾ. ഒരു ടീമിനും ഹോം ആനുകൂല്യം ലഭിക്കാതിരിക്കാൻ എടുത്ത തീരുമാനമാണെങ്കിലും 6 വേദികളിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനം തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് ചില ഫ്രാഞ്ചൈസികൾ കുറ്റപ്പെടുത്തുന്നു. ഇന്ന് ഉച്ചക്കാണ് ഐപിഎൽ മത്സരക്രമം പുറത്തുവന്നത്.
“മിക്കവാറും എംഎസ് ധോണിയുടെ അവസാന ഐപിഎൽ ആവും ഇത്. അത് ചെന്നൈയിൽ കളിക്കാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങളെങ്കിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ചെന്നൈയിലും മുംബൈ ഇന്ത്യൻസിന് മുംബൈയിലും കളിക്കുന്നതിൽ എന്താണ് തടസം? ഡൽഹി ക്യാപിറ്റൽസിന് പൃഥ്വി ഷാൻ, അജിങ്ക്യ രഹാനെ, ശ്രേയാസ് അയ്യർ തുടങ്ങിയ താരങ്ങളുണ്ട്. അവർ മുംബൈക്കാരാണ്. ഡൽഹി ക്യാപിറ്റൽസിൻ്റെ ആദ്യ മൂന്ന് മത്സരങ്ങൾ മുംബൈയിലാണ്. അത് അവർക്ക് നേട്ടമാണ്. ഇതുപോലെയാണ് പഞ്ചാബിൻ്റെ കാര്യവും. ലോകേഷ് രാഹുൽ, മായങ്ക്, അഗർവാൾ, പരിശീലകൻ അനിൽ കുംബ്ലെ എന്നിവരൊക്കെ കർണാടകക്കാരാണ്. അവർക്ക് ബാംഗ്ലൂരിൽ അഞ്ച് മത്സരങ്ങലാണ് ഉള്ളത്. ചിന്നസ്വാമി സ്റ്റേഡിയവുമായി അവർക്കുള്ള പരിചയം അവർക്ക് ഗുണകരമാവില്ലേ?”- ഫ്രാഞ്ചൈസി ഒഫീഷ്യൽ പറഞ്ഞതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ടീം ഏറ്റവും കുറഞ്ഞത് നാല് തവണ ബയോ ബബിളിനു പുറത്തേക്ക് യാത്ര ചെയ്യേണ്ട രീതിയിലാണ് മത്സരക്രമങ്ങൾ. ലീഗ് സ്റ്റേജിൽ നാല് പട്ടണങ്ങളിലായാണ് ടീമുകൾ കളിക്കേണ്ടത്. ഇത് കൊവിഡ് പടരാനുള്ള സാധ്യത വർധിപ്പിക്കും. ടീം ബബിളിനുള്ളിൽ ഉള്ളവർക്ക് ഫ്രാഞ്ചൈസി ഉടമയെ പോലും കാണാൻ അനുവാദമില്ല. ഇവിടെ നാല് തവണ യാത്ര ചെയ്യുമ്പോഴും, ബസും ഹോട്ടലുമൊക്കെ മാറ്റേണ്ടി വരുമ്പോഴും കൊവിഡ് പടരാനുള്ള സാധ്യത വർധിക്കുകയാണ്. ചാർട്ടേഡ് ഫ്ലൈറ്റുകളും പ്രൈവറ്റ് എയർപോർട്ടുകളും ഏർപ്പെടുത്തിയാലും സുരക്ഷാപ്രശ്നം ഉണ്ടാവുമെന്നും ഫ്രാഞ്ചൈസി ഒഫീഷ്യൽ സൂചിപ്പിക്കുന്നു.
Story Highlights – Opinions see-saw over IPL schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here