രണ്ട് ടേം മാനദണ്ഡം: പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന് പകരം ടി.എം. സിദ്ദിഖിന് സാധ്യത

രണ്ട് ടേം മാനദണ്ഡം സിപിഐഎം കര്‍ശനമാക്കിയാല്‍ പൊന്നാനിയില്‍ ഇത്തവണ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കാനുണ്ടാകില്ല. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിനാണ് സാധ്യത. മുസ്ലീംലീഗ് തട്ടകമായ മലപ്പുറം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിജയ സാധ്യതകള്‍ പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.
രണ്ടു ടേം മാനദണ്ഡത്തില്‍ ഇളവു ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇത്തവണയും പൊന്നാനി മണ്ഡലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ജനവിധി തേടും. വിജയം ഉറപ്പിക്കാന്‍ ശ്രീരാമകൃഷ്ണന്‍ നിലവില്‍ മണ്ഡലത്തില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. 2011 ലെ ആദ്യ മത്സരത്തില്‍ ശ്രീരാമകൃഷ്ണന് നാലായിരത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു വിജയം. 2016 ല്‍ ഭൂരിപക്ഷം 15,650 ആയി ഉയര്‍ന്നു. ശ്രീരാമകൃഷ്ണന്റെ വിജയം പൊന്നാനിയില്‍ ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയസാധ്യത കണക്കിലെടുത്ത് മണ്ഡലം മാറ്റി പരീക്ഷിക്കുന്നതിനും നേതൃത്വം ആലോചിക്കുന്നുണ്ട്.
Read Also : 15 വർഷമായി ഇടതിനൊപ്പം നിന്ന പൊന്നാനി; ഇത്തവണ ഏങ്ങോട് ?
അങ്ങനെയെങ്കില്‍ പൊന്നാനിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിന് അവസരം ലഭിച്ചേക്കും. പൊന്നാനിയില്‍ ജനകീയ നേതാവായ ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ അടക്കം ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നുണ്ട്.
പൊന്നാനിയില്‍ സ്വീകാര്യനായ നേതാവാണ് ടി.എം.സിദ്ദിഖ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനമുണ്ട്. 2011 ലും ടി.എം. സിദ്ദിഖിന്റെ പേര് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. 1991 ല്‍ ബ്രാഞ്ച് സെക്രട്ടറിയായ ചുമതലയേറ്റ ടി.എം. സിദ്ദിഖ് 2001 മുതല്‍ 2011 വരെയുള്ള 10 വര്‍ഷക്കാലം ഏരിയ സെക്രട്ടറി ചുമതലയില്‍ എത്തിയിരുന്നു. ഈ കാലയാളവിനുള്ളില്‍ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റിയതും പരിഗണനാ വിഷയമാണ്.
2004 മുതല്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമാണ്. 2017മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും. 1994ല്‍ ഇരുപത്തിനാലാം വയസില്‍ വെളിയങ്കോട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക വാര്‍ഡില്‍ ചരിത്ര ഭൂരിപക്ഷത്തോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള കടന്നുവരവ്.
Story Highlights – ponnani, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here