പ്രകൃതിദത്ത അത്ഭുത പടവുകൾ; രോഗശാന്തി നൽകാൻ ശേഷിയുള്ള നീരുറവ ”ബഡാബ്-ഇ-സർട്ട്”
മനോഹരവും ചരിത്രപരവുമായ നിരവധി സ്ഥലങ്ങളുള്ള രാജ്യമാണ് ഇറാൻ. ഇറാനിൽ അത്രയധികം സഞ്ചാരികളൊന്നും എത്തിപ്പെടാത്തതും എന്നാൽ നിരവധി കാഴ്ചയൊരുക്കുന്ന പ്രദേശങ്ങളുടെ കൂട്ടത്തിൽപെടുന്ന ഒരിടമാണ് ബഡാബ് – ഇ – സർട്ട് . ഇറാന്റെ വടക്കു ഭാഗത്ത് മസാൻഡാരൻ പ്രവിശ്യയിൽ ആൽബർസ് പർവ്വതനിരയോട് ചേർന്ന് സ്ഥിതി ചെയുന്ന ഈ പ്രദേശം. നിറയെ തുരുമ്പിന്റെ നിറമുള്ള മണ്ണിൽ അവിടവിടെ തട്ടുതട്ടായി പടികൾ പോലെയുള്ള ഘടനകൾ കാണാം. കാസ്പിയൻ കടൽ , ആൽബോർസ് പർവതനിര എന്നിവയ്ക്കടുത്തായി വ്യാപിച്ചുകിടക്കുന്ന മസാൻഡാരൻ പ്രാദേശിക സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. 3500 ഗ്രാമങ്ങളും 70 ഓളം എക്കോ ലോഡ്ജുകളും ഇവിടെ കാണാനാകും.
ഈ പ്രദേശത്തിന്റെ വർണ്ണ വൈവിധ്യത്തിന് ഒരു കാരണമുണ്ട് . ആയിരക്കണക്കിന് വര്ഷങ്ങളായി അടുത്തുള്ള രണ്ട് ഉഷ്ണ ധാതു ഉറവകളിൽ നിന്ന് ഒഴുകുന്ന വെള്ളം തണുത്ത്, കാർബണേറ്റ് ധാതുക്കൾ ഈ പ്രദേശത്ത് നിക്ഷേപിക്കപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരെയാണ് ഈ ഉറവകൾ സ്ഥിതി ചെയ്യുന്നത്. കാലാകാലങ്ങളായി ഇവയിൽ നിന്നു ഒഴുകിയെത്തുന്ന വെള്ളം തണുക്കുമ്പോൾ അവയിൽ അടങ്ങിരിക്കുന്ന അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിക്കപെടുന്നു. വർഷങ്ങളോളം ഇത് ഇങ്ങനെ തുടരുമ്പോൾ, ഈ അവശിഷ്ടങ്ങൾ തുടർച്ചയായി നിക്ഷേപിക്കപ്പെട്ട് പടികൾ പോലെയുള്ള ഘടനകൾ രൂപപ്പെടുന്നു.
ഇറാനിലെ പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്. ഈ രണ്ടു നീരുറവകളിൽ ഒന്നിൽ നിന്നു വരുന്ന ഉപ്പുവെള്ളത്തിന് രോഗശാന്തി നൽകാൻ ശേഷിയുണ്ടെന്ന് ഇവിടെയുള്ള ആളുകൾ വിശ്വസിക്കുന്നു. വാതം, ചില ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ഈ ജലം ഉപയോഗിക്കാം എന്ന് പറയുന്നു.
Read Also : അടുത്ത് ചെന്നാൽ കുഴിയിലേക്ക് വലിച്ചിടും ; അപകടം പതിയിരിക്കുന്ന ഭീമൻ ജലഗർത്തം, മോണ്ടിസെല്ലോ ഡാം
രണ്ടാമത്തെ നീരുറവിയിലുള്ള ഓക്സൈഡ് അംശം വെള്ളത്തിന് മനോഹരമായ ഓറഞ്ച് നിറം നൽകുന്നു. മസാൻഡാരൻ പ്രവിശ്യയുടെ തലസ്ഥമായ സാരിയിൽ നിന്ന് 95 കിലോമീറ്റർ തെക്കും ഓറോസ്റ്റ് ഗ്രാമത്തിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
Story Highlights – Iran’s colorful terraces are a rare geological masterpiece Badab-e Surt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here