Advertisement

അടുത്ത് ചെന്നാൽ കുഴിയിലേക്ക് വലിച്ചിടും ; അപകടം പതിയിരിക്കുന്ന ഭീമൻ ജലഗർത്തം, മോണ്ടിസെല്ലോ ഡാം

March 4, 2021
Google News 2 minutes Read

വടക്കൻ കാലിഫോർണിയയിലെ നാപ്പാ കൗണ്ടിയിൽ സഞ്ചാരികൾക്ക് അത്ഭുതമായി മാറിയ ഒരു കാഴ്ചയാണ് മോണ്ടിസെല്ലോ ഡാം.1953 നും 1957 നും ഇടയിൽ ബെരിസ തടാകത്തിൽ നിർമ്മിച്ച ഈ ഡാം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ഡാമിന് ഏകദേശം 93 മീറ്റർ ഉയരമുണ്ട്. ഡാമിന്റെ ഭീമൻ സ്പിൽവേയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ‘മോണിങ് ഗ്ലോറി സ്പിൽവേ’ എന്ന് വിളിക്കപ്പെടുന്ന ഈ ഭീമൻ ജലഗർത്തത്തിന്റെ കാഴ്ച ഭീതിയുണർത്തുന്നതാണ്. ‘ഗ്ലോറി ഹോൾ’ എന്നും വിളിക്കപ്പെടുന്ന ഈ ഭീമൻ ഗർത്തത്തിനു 72 അടി വ്യാസമുണ്ട്. 4.7 മീറ്റർ ഉയരത്തിലാണ് ഗർത്തത്തിന്റെ ‘വായ്’ ഉള്ളത്. ഇതിലും ഉയരത്തിൽ വെള്ളം പൊങ്ങുമ്പോൾ ഇതിനുള്ളിലൂടെ ഒഴുകി പോകും.

ഡാമിൽ പൂർണമായും വെള്ളം നിറയുന്ന സമയത്ത് സെക്കൻഡിൽ 48,800 ഘനയടി എന്ന തോതിൽ വെള്ളം ദ്വാരത്തിലൂടെ കടന്ന് പോകും. അതിവേഗത്തിൽ പോകുന്ന ഈ വെള്ളം ചുറ്റുമുള്ള സകലതിനെയും കുഴിയിലേക്ക് വലിച്ചിടും. ഇവിടം അപകടം നിറഞ്ഞതാണ്, നീന്താൻ അത്ര സുരക്ഷിതമല്ല.

കാലിഫോർണിയയിലെ ഏറ്റവും ഫലഭൂഷ്ഠമായ കാർഷിക മേഖലകളിലൊന്നാണ് അണക്കെട്ടും റിസർവോയും സ്ഥിതി ചെയ്യുന്ന ബെറിസ താഴ്വര. കൃഷിയെ ആശ്രയിച്ച് കഴിയുന്ന സോളനോ , യോലോ കൗണ്ടികളിലുള്ള 96,000 ഏക്കർ കൃഷി സ്ഥലത്തേക്ക് വേണ്ട ജലസേചനത്തിനായുള്ള സോളാനോ പദ്ധതിയുടെ ഭാഗമായാണ് ഡാം നിർമ്മിച്ചത്. 1840 മുതൽ ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ജലസേചനം വളരെയേറെ ബുദ്ധിമുട്ടായിരുന്നു. മഴക്കാലത്ത് നിരവധി സഞ്ചാരികളാണ് അണക്കെട്ട് കാണാൻ എത്തുന്നത്.

Story Highlights – The spectacular ‘Glory Hole’ spillway in Monticello Dam, California

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here