ബട്ട്ല ഹൗസ് ഏറ്റുമുട്ടൽ‌; പിടിയിലായ ആരിസ് ഖാൻ കുറ്റക്കാരനെന്ന് കോടതി

ഡൽഹിയിലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ജുനൈദ്‌ എന്ന ആരിസ് ഖാൻ കുറ്റക്കാരനെന്ന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി. കൊലപാതകം അടക്കം കുറ്റങ്ങൾ തെളിഞ്ഞു. ശിക്ഷ അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും.

2008ലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിൽ നാലിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാന്‍ 2018ലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്.

Story Highlights – Batla House Encounter: Accused Ariz Khan Convicted Of Inspector’s Killing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top