ഡസോ ഏവിയേഷന്‍ ഉടമ ഒലിവര്‍ ഡസോ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ചു

ഡസോ ഏവിയേഷന്‍ മേധാവി ഒലിവര്‍ ഡസോ (69) അന്തരിച്ചു. വടക്കന്‍ ഫ്രാന്‍സില്‍ ഉണ്ടായ ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് മരണം. ഡസോ ഏവിയേഷന്‍ റഫാല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കളാണ്.
ഡസോ ഏവിയേഷന്‍ സ്ഥാപകന്‍ മാഴ്‌സല്‍ ഡസോയുടെ കൊച്ചുമകനാണ് ഒലിവര്‍. ഡസോ ഗ്രൂപ്പിന്റെ സ്ട്രാറ്റജി, ഡവലപ്‌മെന്റ് പ്രസിഡന്റായിരുന്നു.
2002 മുതല്‍ ഫ്രഞ്ച് പാര്‍ലമെന്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ് ഒലിവര്‍ ഡസോ. രണ്ട് സഹോദരന്മാരും സഹോദരിയുമുണ്ട്. ഒലിവറിന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
Story Highlights – oliver dassault, obit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here