തിരൂരില്‍ വന്‍ ലഹരി വേട്ട; രണ്ടര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

തിരൂരില്‍ വന്‍ ലഹരി വേട്ട. രണ്ടര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. കര്‍ണാടക സ്വദേശികളായ ഇര്‍ഫാന്‍ മുജമ്മില്‍ പാഷ, രമേഷ് എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യാനായി എത്തിച്ച ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ 300 ചാക്കുകളിലായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാലര ലക്ഷം പായ്ക്കറ്റ് ഹാന്‍സാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മൈദ കടത്തുകയാണെന്ന വ്യാജേനയാണ് ഹാന്‍സ് ചാക്കുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു, മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ ലോറി സഹിതം പിടികൂടിയത്.
Story Highlights – drugs seized in Tirur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here