വനിതാ ദിനത്തിൽ കൗതുകം നിറഞ്ഞ ഡൂഡിലുമായി ഫേസ്ബുക്ക്

Facebook doodle on women's day

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഡൂഡിലുമായി പതിവ് പോലെ ഗൂഗിളെത്തി. കോർത്തുപിടിച്ചിരിക്കുന്ന സ്ത്രീകളുടെ കരങ്ങളായിരുന്നു ഗൂഗിൾ ഡൂഡിലായി ചെയ്തത്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച് ഫേസ്ബുക്കും ഡൂഡിലിറക്കി.

പല നിറത്തിലും വസ്ത്രധാരണത്തിലുമുള്ള സ്ത്രീകളെയാണ് ഫേസ്ബുക്ക് ഡൂഡിലിലൂടെ കാണിച്ചത്.

സാധാരണ പിങ്ക് നിറമാണ് വനിതാ ദിനത്തിന്റെ പ്രതീകമായി ഉപയോഗിച്ച് വരുന്നതെങ്കിൽ ഫേസ്ബുക്ക് പർപ്പിൾ നിറമാണ് ഡൂഡിലിൽ ഉപയോഗിച്ചത്.

Facebook doodle on women's day

നീതിയുടേയും അഭിമാനത്തിന്റേയും പ്രതീകമായാണ് പർപ്പിൾ നിറത്തെ കാണുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്ക് പർപ്പിൾ നിറം ഉപയോഗിച്ചത്.

Story Highlights – Facebook doodle on women’s day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top