മമ്മൂട്ടി – പാർവതി തിരുവോത്ത് ചിത്രം പുഴു , സഹനിർമ്മാതാവായി ദുൽഖർ സൽമാൻ

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. നവാഗതനായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോർജ്ജും ചിത്രത്തിൽ നിർമ്മാണത്തിന്റെ ഭാഗമാകുന്നു.

ഉണ്ടയ്ക്ക് ശേഷം ഹർഷാദും വൈറസിന് ശേഷം ഷറഫ് – സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി ചിത്രമായ പേരന്പിൽ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്.

എസ് ക്യൂബ് നിർമ്മിച്ച ഉയരെ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന. അമൽ നീരദ് ചിത്രം ഭീഷ്മപർവം പൂർത്തിയാക്കി മമ്മൂട്ടി ജോയിൻ ചെയ്യുന്നത് പുഴുവെന്ന ചിത്രത്തിലാണ്. രാജേഷ് കൃഷ്ണ, റനീഷ് അബ്ദുൽഖാദർ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . മനു ജഗനാഥ് ആണ് ആർട് കൈകാര്യം ചെയ്യുന്നത്.

Story Highlights – mammootty-parvathy-to-act-in-dulquer-salmaan-production- Wayfarer Films- puzhu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top