യുഎഇയില്‍ ഇന്ന് 2483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം 13 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 17348 പേരാണ് കൊവിഡ് ബാധിച്ച് യുഎഇയില്‍ ചികിത്സയില്‍ ഉള്ളത്. ഇന്ന് 2483 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 413332 ആയി. പുതുതായി 1857 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 394649 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കൊവിഡ് വാക്‌സിന്‍ എടുക്കുന്നതും പിസിആര്‍ ടെസ്റ്റ് നടത്തുന്നതും മൂലം റമദാന്‍ വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് അബുദാബി, ദുബായ് മതകാര്യ വിഭാഗങ്ങള്‍ വ്യക്തമാക്കി. നോമ്പ് എടുത്തവര്‍ക്കും വാക്‌സിന്‍ എടുക്കാനും പിസിആര്‍ ടെസ്റ്റ് നടത്താനും അനുമതിയുണ്ടെന്നു ഗ്രാന്‍ഡ് മുഫ്തിയും ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് മേധാവിയുമായ ഷെയ്ഖ് ഡോ. അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് പറഞ്ഞു.

Story Highlights – UAE reports 2483 new coronavirus cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top