കെ. സി ജോസഫിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺ​ഗ്രസിന്റെ പരാതി

കെ. സി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. തെരഞ്ഞെടുപ്പിൽ ഇത്തവണ കെ. സി ജോസഫ് മത്സരിക്കരുതെന്നാണ് ആവശ്യം.

ഇരിക്കൂറിൽ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെ സി ജോസഫ് യുവാക്കൾക്കായി വഴി മാറണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നിർണായക സ്ക്രീനിം​ഗ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരാനിരിക്കെയാണ് കെ.സി ജോസഫിനെതിരെ പരാതി നൽകിയത്.

ഇരിക്കൂറിൽ ഇത്തവണ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും കാഞ്ഞിരപ്പള്ളി സീറ്റിനായി കെ. സി ജോസഫ് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കെ.സി മത്സരിക്കണമോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്.

Story Highlights – Youth congress, K C joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top