ദുബായ് കേന്ദ്രീകരിച്ച് നിക്ഷേപ സമാഹരണ തട്ടിപ്പ്; തൃശൂർ സ്വദേശിക്കെതിരെ പരാതി

ദുബായ് കേന്ദ്രീകരിച്ച് മലയാളി നിക്ഷേപ സമാഹരണ തട്ടിപ്പ് നടത്തിയതായി പരാതി. തൃശൂർ സ്വദേശി ഷിഹാബ് ഷായ്ക്കെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തി. കെൻസ ഹോൾഡിങ്സ് എന്ന കമ്പനിയാണ് കോടികളുടെ നിക്ഷേപം സമാഹരിച്ചത്.
തൃശൂർ വെങ്കിടങ്ങ് സ്വദേശിയായ ഷിഹാബ് ഷായ്ക്കെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നത്. 2015 ൽ വയനാട് ബാണാസുര സാഗർ അണക്കെട്ടിനു സമീപം റോയൽ മേഡോസ്
എന്ന പേരിൽ വില്ല റിസോർട്ട് പ്രൊജക്ട് ലോഞ്ച് ചെയ്തു. ഇതിലേക്ക് കോടികളുടെ നിക്ഷേപവും സമാഹരിച്ചു. എന്നാൽ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. 2019ൽ ഇതേ സ്ഥലത്ത് തന്നെ നിക്ഷേപകരെ അറിയിക്കാതെ കെൻസ വെൽനസ് സെന്റർ എന്ന പേരിൽ പുതിയ പ്രൊജക്ട് ആരംഭിച്ചു. ഈ പ്രൊജക്ടിലേയ്ക്ക്
കോടികളുടെ നിക്ഷേപമാണ് സമാഹരിക്കുന്നത്.
അതേസമയം പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിന് ഹരിത ട്രൈബ്യൂണലിന്റെ നിർമാണ അനുമതിയില്ല. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. ഇയാളുടെ പേരിൽ ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെതിരെ ദുബായ് ലേബർ കോർട്ടിലും പരാതിയുണ്ട്. ജീവനക്കാരുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights – Fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here