കരിപൂരിൽ വീണ്ടും സ്വർണം വേട്ട

gold smuggling in karipur airport again

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1522 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷമീർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിൽ. മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അനുമതി നൽകി. മുഖ്യമന്ത്രിയാണ് സിബിഐക്ക് കേസെടുക്കാൻ അനുമതി നൽകിയത്.

കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിബിഐ നടത്തിയ പരിശോധനയിൽ കസ്റ്റംസ് ഓഫിസിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സിബിഐ സംസ്ഥാനസർക്കാരിന്റെ അനുമതി തേടിയത്.

Story Highlights – gold smuggling in karipur airport again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top