Advertisement

​ഗുജറാത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ

March 9, 2021
Google News 2 minutes Read

​ഗുജറാത്തിലെ ​ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച മൂന്ന് വിനോദ സഞ്ചാരികൾ അടക്കം ഏഴ് പേർക്ക് തടവ് ശിക്ഷ. ​ഗിർ സോംനാഥ് ജില്ലയിലെ കോടതിയുടേതാണ് നടപടി. ആറ് പേർക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഒരാൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷയുമാണ് വിധിച്ചത്.

വന്യജീവി സംരക്ഷണ നിയമത്തിലെ 2 (16 ബി), 9, 27 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. തടവിന് പുറമേ പ്രതികള്‍ 10,000 രൂപവീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2018ലാണ് കേസിനാസ്പദമായ സംഭവം. സിംഹത്തെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനേ തുടര്‍ന്ന് 2018 മെയ് മാസത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

Story Highlights – Gujarat: 7 get jail terms for harassing lioness in Gir forest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here