Advertisement

നെറ്റ്സിൽ ബൗളിംഗ് പരിശീലിച്ച് ഹർദ്ദിക് പാണ്ഡ്യ; ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞേക്കും

March 9, 2021
Google News 3 minutes Read
Hardik Pandya bowls nets

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരക്ക് മുന്നോടിയായി നെറ്റ്സിൽ ബൗളിംഗ് പരിശീലിച്ച് ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യ തന്നെയാണ് പരിശീലന വിഡിയോ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. ഇംഗ്ലണ്ടിനെതിരെ താരം പന്തെറിഞ്ഞേക്കുമെന്നാണ് സൂചന. ഈ മാസം 12 മുതലാണ് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. അഞ്ച് മത്സരങ്ങളാണ് ടി-20 പരമ്പരയിൽ ഉള്ളത്.

Read Also : അക്സർ പട്ടേലിന്റെ ഫോം; രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാവുമെന്ന് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു. അതുവഴി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ ഇടം നേടി. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്. ഇന്ത്യക്ക് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലുമായി അക്സർ പട്ടേൽ 9ഉം ആർ അശ്വിൻ 8ഉം വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ബാറ്റിംഗിൽ ഋഷഭ് പന്ത് (101), വാഷിംഗ്ടൺ സുന്ദർ (96*), രോഹിത് ശർമ്മ (49), അക്സർ പട്ടേൽ (43) എന്നിവരാണ് തിളങ്ങിയത്.

ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

Story Highlights – Hardik Pandya bowls in nets ahead of T20I series against England

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here