അക്സർ പട്ടേലിന്റെ ഫോം; രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാവുമെന്ന് സുനിൽ ഗവാസ്കർ

Axar Gavaskar difficult Jadeja

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാവുമെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അക്സർ പട്ടേലിൻ്റെ സാന്നിധ്യം ജഡേജയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടിലാക്കുമെന്നാണ് ഗവാസ്കർ പറയുന്നത്.

“അക്സർ പട്ടേൽ അവസരങ്ങൾ വിനിയോഗിച്ചു. അദ്ദേഹം 27 വിക്കറ്റെടുത്തു. ബാറ്റ് ചെയ്യാൻ കഴിയുമെന്നും മികച്ച ഫീൽഡറാണെന്നും അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ജഡേജയുടെ അത്ര മികച്ച പ്രകടനം അല്ലെങ്കിലും അദ്ദേഹം ഭേദപ്പെട്ട ഫീൽഡറാണ്. ജഡേജയ്ക്ക് ടീമിലേക്ക് തിരികെ എത്തുക ബുദ്ധിമുട്ടാവും. ഫോം പരിഗണിച്ചാൽ ഇന്ത്യ അക്സർ പട്ടേലിനെ നിലനിർത്താൻ ശ്രമിക്കും. ഒരു സ്ഥാനത്തിനു വേണ്ടി രണ്ട് താരങ്ങൾ പോരടിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്.”- ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

Read Also : സമീപ ഭാവിയിൽ ഇന്ത്യ ഒരേസമയം രണ്ട് ടീമുകളെ അണിനിരത്തും: രവി ശാസ്ത്രി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരുക്കേറ്റതിനെ തുടർന്നാണ് ജഡേജയ്ക്ക് ഇംഗ്ലണ്ട് പരമ്പര നഷ്ടമായത്. ജഡേജയ്ക്ക് പകരമെത്തിയ അക്സർ ഗംഭീര പ്രകടനം നടത്തിയിരുന്നു. 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4 5 വിക്കറ്റ് നേട്ടം അടക്കമാണ് അക്സർ 27 വിക്കറ്റുകൾ വീഴ്ത്തിയത്. അവസാന ടെസ്റ്റിൽ അദ്ദേഹം ബാറ്റ് കൊണ്ടും മികച്ച പ്രകടനം നടത്തി.

Story Highlights – Axar Patel’s form; Sunil Gavaskar says it will be difficult for Ravindra Jadeja to come back

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top