Advertisement

ബ്രിട്ടീഷ് പാർലമെന്റിൽ കർഷക സമരത്തെപ്പറ്റി ചർച്ച നടത്തിയ സംഭവം; യുകെ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധമറിയിച്ചു

March 9, 2021
Google News 2 minutes Read
summons envoy farm laws

ബ്രിട്ടീഷ് പാർലമെന്റിൽ കർഷക സമരത്തെപ്പറ്റി ചർച്ച നടത്തിയ സംഭവത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗാലയാണ് യുകെ ഹൈക്കമ്മീഷണർ അലക്സ് ഡബ്ല്യു എല്ലിസ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്ചയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും കർഷക പ്രതിഷേധത്തെക്കുറിച്ചും ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ച നടത്തിയത്.

‘ഇത് മറ്റൊരു ജനാധിപത്യ രാജ്യത്തിൻ്റെ രാഷ്ട്രീയത്തിൽ ഇടപെടുന്ന മോശം പ്രവണതയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഭവങ്ങളെ തെറ്റായി ചിത്രീകരിച്ച് ബ്രിട്ടീഷ് എംപിമാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ചും മറ്റൊരു ജനാധിപത്യ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.’- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് ഏകപക്ഷീയമാണെന്നും തെറ്റാണെന്നും ഹൈക്കമ്മീഷൻ പറഞ്ഞു. മതിയായ തെളിവുകളില്ലാതെ നടത്തിയ ഒരു ചർച്ചയാണ് ഇതെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ ആരോപിച്ചു.

എംപി മാർട്ടിൻ ഡേ അവതരിപ്പിച്ച പ്രമേയത്തിലാണ് ബ്രിട്ടീഷ് പാർലമെൻ്റിൽ ചർച്ച നടന്നത്. ജനാധിപത്യപരമായ ഇടപെടലും മാധ്യമ സ്വാതന്ത്ര്യവും മൗലികാവകാശമാണെന്നും എല്ലാവർക്കുമുള്ള ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ക്രിയാത്മക നടപടിയാണെന്ന് ഇത് വാദിക്കുന്നു എന്നും പ്രമേയാവതരണത്തിനിടെ അദ്ദേഹം പറഞ്ഞു.

Story Highlights – India summons UK envoy over farm laws debate by British MPs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here