സഹോദരന്റെ മരണം: അമിത് ഷായ്ക്ക് മറുപടിയുമായി കാരാട്ട് റസാഖ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കാരാട്ട് റസാഖ് എം.എൽഎ. തന്റെ സഹോദരന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. അത്തരത്തിൽ ദുരൂഹതയുണ്ടെങ്കിൽ അത് അമിത് ഷാ ഇടപെട്ട് പുറത്തുകൊണ്ടുവരണമെന്നും കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണ് ഇങ്ങനെ പറഞ്ഞത്. ദുരൂഹതയുണ്ടെങ്കില്‍ ഉറപ്പായും അന്വേഷണം നടക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു.

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികള്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം അമിത്ഷാ നടത്തിയ പരാമര്‍ശത്തോടെയാണ് ഈ അപകടമരണം വീണ്ടും ചര്‍ച്ചയാകുന്നത്.

Story Highlights – karat rasaq, amit shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top