ബാഴ്സക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം; നെയ്മർ കളിക്കില്ല

neymar wont play barcelona

ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൻ്റെ രണ്ടാം പാദത്തിലും പിഎസ്ജി സൂപ്പർ താരം നെയ്മർ കളിക്കില്ല. പരുക്കിൽ നിന്ന് മുക്തനായ നെയ്മർ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയെങ്കിലും ബാഴ്സലോണക്കെതിരെ കളിക്കില്ലെന്ന് പിഎസ്ജി അറിയിച്ചു. ബാഴ്സലോനക്കെതിരായ ആദ്യ പാദ മത്സരത്തിലും നെയ്മർ കളിച്ചിരുന്നില്ല.

ഫെബ്രുവരി 10ന് കാനിനെതിരെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിനിടെയാണ് നെയ്മറിനു പരുക്കേറ്റത്. ഇതോടെ പിഎസ്ജിയുടെ അവസാന 6 മത്സരങ്ങൾ താരത്തിനു നഷ്ടമായിരുന്നു.

ബാഴ്സ ഹോം ഗ്രൗണ്ടായ നൂകാമ്പിൽ നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് പിഎസ്ജി വിജയിച്ചിരുന്നു. ഹാട്രിക്ക് നേടിയ യുവതാരം എംബാപ്പെയാണ് പിഎസ്ജിക്ക് അവിസ്മരണീയ ജയം ഒരുക്കിയത്.

Story Highlights – neymar wont play vs barcelona in champions league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top