സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ

വനിതാ ദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തിയ മധ്യവയസ്‌ക്കനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മാന്നാർ വലിയകുളങ്ങര മംഗലത്തുപടിറ്റതിൽ സതീശനെയാണ് നാട്ടുകാർ പിടികൂടി തിരുവല്ല പൊലീസിൽ ഏൽപ്പിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെ തുകലശേരി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് കാത്തു നിന്നിരുന്ന മൂന്ന് വിദ്യാർത്ഥിനികൾക്ക് മുമ്പിലാണ് ബൈക്കിലെത്തിയ സതീശൻ മോശമായി പെരുമാറുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്തത്. പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.
പുലിയൂർ പാലച്ചുവട് ജംഗ്ഷനിൽ സ്റ്റുഡിയോ നടത്തുന്ന ആളാണ് സതീശനെന്നും സമാന സംഭവത്തിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights – sexual harrassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here