ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കും

ഈ വർഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി വർധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. നിരവധി രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് ബാധ നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിദേശ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത് സുരൽഷിതമായിരിക്കില്ല എന്നുമാണ് കണക്കുകൂട്ടൽ. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സ്പോൺസർമാരുമായി ബന്ധപ്പെട്ട അതിഥികളുടെ കാര്യത്തിൽ ഈ നിബന്ധന ഒഴിവാക്കണമെന്ന് ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജപ്പാൻ ഭരണകൂടം പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഏകദേശം 900,000 ടിക്കറ്റുകളാണ് ജപ്പാനു പുറത്ത് വിറ്റഴിച്ചിട്ടുള്ളത്. മാർച്ച് 25നാണ് ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്. അതിനു മുൻപായി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്തിടെ നടത്തിയ ഒരു സർവേയിൽ 75 ശതമാനം ആളുകളും വിദേശ കാണികൾ ഒളിമ്പിക്സിനെത്തുന്നതിനെ എതിർത്തിരുന്നു.
ജൂലായ് 23നാണ് ഒളിമ്പിക്സ് ആരംഭിക്കുക.
Story Highlights – Overseas Spectators To Be Barred From Tokyo Olympics: Reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here