ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയതിനെതിരെ പോസ്റ്ററുകള്‍

ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയതിനെതിരെ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നാണ് പോസ്റ്ററിലുള്ളത്.

യുഡിഎഫില്‍ മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മായിരുന്നു ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ പിളര്‍പ്പിന് ശേഷം പി.ജെ. ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്. ഇതിനെതിരെയാണ് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുന്നത്.

സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രതിനിധി തന്നെ ഏറ്റുമാനൂരില്‍ മത്സരിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കോട്ടയത്ത് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേവ് കോണ്‍ഗ്രസ് ഫോറിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Story Highlights – Ettumanoor seat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top