Advertisement

കൊൽക്കത്തയിലെ തീപിടുത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു

March 9, 2021
Google News 1 minute Read

കൊൽക്കത്ത തീപിടുത്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉന്നതാധികാര സമിതി രൂപീകരിച്ചു.
അപകടത്തിന്റ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ദുഃഖം രേഖപ്പെടുത്തി.

കഴിഞ്ഞ രാത്രിയിലാണ് കൊൽക്കത്ത സ്ട്രാണ്ട് റോഡിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള കോയിലഘട്ട് ടവറിൽ തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഒൻപത് പേർ മരിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെ മന്ത്രിമാർ രാത്രി തന്നെ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഒരാൾക്ക്‌ സർക്കാർ ജോലിയും നൽകുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here