തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ വേണം; നിലപാടിൽ ഉറച്ച് ദേവസ്വങ്ങൾ

will conduct thrissur pooram says district administration

തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ വേണമെന്ന നിലപാടിൽ ഉറച്ച് ദേവസ്വങ്ങൾ. ആനകളുടെ എണ്ണം കുറയ്ക്കില്ല. സ്റ്റാളുകളുടെ എണ്ണം കുറച്ച് പൂരം എക്‌സിബിഷൻ നടത്തണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും ഏട്ട് ഘടക ക്ഷേത്രങ്ങളും പൂരം നടത്തിപ്പിന്റെ കാര്യത്തിൽ ഒറ്റ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. ഇത്തവണ പൂരം പ്രദർശനവും പൂരത്തിന്റെ ചടങ്ങുകളും മുൻ വർഷങ്ങളിലേതിനു സമാനമായി തന്നെ നടത്തണം. പ്രാധാന എഴുന്നള്ളിപ്പുകളിൽ 15 ആനകൾ വീതം വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല. പൂരം പ്രദർശനത്തിന്റെ വിശദമായ ലേ ഔട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ അന്തിമ തീരുമാനം സർക്കാരിന് വീട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരം നടത്തിപ്പിനായി ദേവസ്വങ്ങൾ സമർപ്പിച്ച വിവരങ്ങൾ ഉൾപ്പടെ സർക്കാറിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേശക്കാർ.

Story Highlights – thrissur pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top