Advertisement

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

March 9, 2021
Google News 1 minute Read
trivendra singh rawat resigns

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ത്രിവേന്ദ്ര സിംഗ് രാജിവച്ചത്.

2017ലാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് തിവേന്ദ്ര സിംഗിന്റെ രാജി. ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവിൽ ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ധൻസിംഗ് റാവത്ത്. കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിന്റെ പേരും പരിഗണനയിലുണ്ട്.

പാർട്ടിക്കുള്ളിലെ എതിർപ്പാണ് രാജിക്ക് കാരണമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രാജി ഒറ്റകെട്ടായി എടുത്ത തീരുമാനമാണെന്നും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ പാർട്ടിക്ക് നന്ദിയുണ്ടെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

2017ൽ 57 സീറ്റുകൾ നേടിയാണ് തിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്.

Story Highlights – trivendra singh rawat resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here