ഉത്തരാഖണ്ഡിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഡൽഹിക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

ഉത്തരാഖണ്ഡിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി. നേതൃമാറ്റ ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. എം.എൽ.എമാർ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രിയെ മാറ്റാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചതായാണ് വിവരം.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇവിടെ വിമതർ ഇനി സന്ധി ഇല്ലെന്ന നിലപാടാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഏകപക്ഷീയമായി പെരുമറുന്നെന്നും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നെന്നുമാണ് പ്രധാന ആരോപണം. കേന്ദ്ര നിരീക്ഷകരായി വിഷയം പഠിക്കാൻ എത്തിയ രമൺ സിംഗും ദുഷ്യന്ത് ​ഗൗതമും ഇന്നലെ അർധരാത്രിയിൽ ഡൽഹിയിൽ മടങ്ങി എത്തി. ഇതിന് പിന്നാലെ ആണ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിനൊട് ഡൽഹിയിൽ എത്താൻ നേതൃത്വം ആവശ്യപ്പെട്ടത്. കേന്ദ്ര നിരീക്ഷകരുടെ റിപ്പോർട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് റാവത്തിനെ മാറ്റണം എന്ന് നിർദേശിക്കുന്നതാണ്. ബുധനാഴ്ച എല്ലാ എം.എൽ.എമാരോടും ഡറാഡൂണിൽ എത്താൻ നേതൃത്വം ആവശ്യപ്പെട്ടു. സത്പാൽ മഹാരാജ്, രമേഖ് പൊഖ്രിയാൽ, അനിൽ ബാലുനി എന്നീ മൂന്ന് പേരിൽ ഒരാൾ സംസ്ഥനത്തെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടേക്കുമെന്നാണ് സൂചന.

Story Highlights – uttarakhand, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top