ആലപ്പുഴ മണ്ഡലം ഉറച്ച വിജയ പ്രതീക്ഷ; സിപിഐഎം സ്ഥാനാർത്ഥി പിപി ചിത്തരഞ്ജൻ

ആലപ്പുഴ മണ്ഡലം ഉറച്ച വിജയ പ്രതീക്ഷയെന്ന് സിപിഐഎം സ്ഥാനാർത്ഥി പി പി ചിത്തരജ്ഞൻ. തനിക്കെതിരെ ഉണ്ടായ പോസ്റ്റർ പ്രതിഷേധത്തിന് പിന്നിൽ എതിരാളികളാകാം. എന്നാൽ അത് സിപിഐഎമ്മിന്റെയും പ്രവർത്തകരുടെയും പേരിലാക്കി മാറ്റുകയാണ്. ഇരുട്ടിന്റെ മറവിൽ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ആര് ചെയ്യുന്നു എന്നതിൽ വ്യക്തത ഇല്ല. ഇതൊക്കെ എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും ചിത്തരജ്ഞൻ ട്വന്റിഫോറിനോട് പറഞ്ഞു.
83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. 12 വനിതകളും മത്സര രംഗത്തുണ്ട്.
Read Also : സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 12 വനിതകളും മത്സര രംഗത്ത്
വിദ്യാർത്ഥി യുവജന രംഗത്ത് പ്രവർത്തിക്കുന്ന 13 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ എം.എം. മണി എന്നിവർ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ ഇങ്ങനെ എട്ടുപേർ മത്സരിക്കും. കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായ 33 പേർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അഞ്ച് മുൻമന്ത്രിമാരും നിലവിലുള്ള മന്ത്രിമാരും മത്സരിക്കില്ല.
Story Highlights – CPIM candidate PP Chitharanjan response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here