ഇ ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കില്ല; പാലക്കാടോ തൃശൂരോ സാധ്യത

e sreedharan

ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കില്ല. ഡോ. കെ എസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ ജനവിധി തേടും. തൃശൂരും പാലക്കാടുമായി ശ്രീധരന്റെ പട്ടിക ചുരുങ്ങിയെന്നും വിവരം. പാലക്കാടാണ് താത്പര്യമെന്നാണ് ഇ ശ്രീധരന്‍ അറിയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ തൃശൂരില്‍ ചേരും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കുകയാണ് പ്രധാന അജണ്ട.

Read Also : സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ വന്‍ പരാജയം: ഇ ശ്രീധരന്‍

വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പാലക്കാട്, തൃശ്ശൂര്‍ സീറ്റുകളിലേക്ക് പരിഗണിക്കുന്ന ഇ ശ്രീധരന്റെ പേര് നാളെ ഒരു സീറ്റിലേക്ക് ചുരുക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കിയ പട്ടിക ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിശോധിക്കും. ശനിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

Story Highlights – e sridharan, palakkad, thrissur, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top