സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ വന്‍ പരാജയം: ഇ ശ്രീധരന്‍

e sreedharan

താന്‍ ചേര്‍ന്നാല്‍ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍ ട്വന്റിഫോറിനോട്. കേരളത്തെ രക്ഷിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ. സംസ്ഥാന നേതാക്കളാണ് തന്നെ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോത്സാഹിപ്പിച്ചുവെന്നും ഇ ശ്രീധരന്‍.

തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞുവെന്നും ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങി സംസ്ഥാനത്തിന് വേണ്ടി നല്ലത് ചെയ്യണമെന്നും ശ്രീധരന്‍. യുഡിഎഫ്- എല്‍ഡിഎഫ് പക്ഷത്ത് ചേരില്ല. സിപിഐഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടികളാണ്. ബിജെപിയോട് പണ്ടേ സഹാനുഭൂതിയുണ്ട്. 20 വര്‍ഷത്തിന് ഇടയില്‍ നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. യുവാക്കള്‍ക്ക് അവസരമില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ഇ ശ്രീധരന്‍.

Read Also : മെട്രോ ഉദ്ഘാടനത്തിന് സജ്ജമെന്ന് ഇ ശ്രീധരന്‍

വേണ്ട പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നില്ല. അഴിമതി തന്നെ അലോസരപ്പെടുത്തുന്നു. ബിജെപിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ കെട്ടിച്ചമച്ചതാണ്. മോദി സര്‍ക്കാരിന് എതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല. പിണറായി വിജയന്‍ ഏകാധിപതിയാണെന്നും ഇ ശ്രീധരന്‍. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് പിണറായി. ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടില്ലെന്നും ഇ ശ്രീധരന്‍. ബിജെപിയില്‍ ചേരുന്നതിന് ഒരു വ്യവസ്ഥകളും വെച്ചിട്ടില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.

ബിജെപിയില്‍ ചേര്‍ന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഉപദ്രവിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്വാസംമുട്ടിയാണ് ജോലി ചെയ്യുന്നത്. തൃശൂരോ പാലക്കാടോ മത്സരിക്കണമെന്നാണ് ആഗ്രഹം. പൊന്നാനി മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറത്ത് മത്സരിക്കാന്‍ താത്പര്യമില്ല. ശബരിമല രാഷ്ട്രീയ വിഷയമാക്കണമെന്ന് ഇ ശ്രീധരന്‍.

Story Highlights – e sreedharan, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top