പി സി ചാക്കോയുടെ രാജി ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍

p c chakko k muralidharan

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയുടെ രാജി ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ എംപി. കേരളത്തില്‍ കോണ്‍ഗ്രസിന് ജയിക്കാനുള്ള സാഹചര്യമാണുള്ളത്. പാര്‍ട്ടിയില്‍ നിന്നുള്ള പി സി ചാക്കോടയുടെ രാജി ഒഴിവാക്കേണ്ടതായിരുന്നു. വിഷയം തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമായിരുന്നു. ചാക്കോയുടെ രാജി ദൗര്‍ഭാഗ്യകരമെന്നും മുരളീധരന്‍.

Read Also : എല്‍ഡിഎഫ് ഭരണ തുടര്‍ച്ചയ്ക്കായി മത സൗഹാര്‍ദം തകര്‍ക്കരുത്: കെ മുരളീധരന്‍ എംപി

അതേസമയത്ത് നേമത്തും വട്ടിയൂര്‍കാവിലും കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കെ മുരളീധരന്‍ എം പി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് സൂചന. നേമത്ത് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംപിമാര്‍ ആരും മത്സരിക്കേണ്ടെന്നാണ് ഇപ്പോഴുള്ള നിര്‍ദേശമെന്നും മുരളീധരന്‍.

Story Highlights – p c chakko, k muralidharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top