പാലായിൽ ജോസ് കെ മാണി; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ; കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

kerala congress m candidate list declared

കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനാണ് മത്സരിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജും, ചങ്ങനാശേരിയിൽ അഡ്വ.ജോബ് മൈക്കിളും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും, പൂഞ്ഞാറിൽ അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കലും തൊടുപുഴയിൽ പ്രൊഫ.കെ.എ ആന്റണിയും പെരുമ്പാവൂരിൽ ബാബു ജോസഫും, റാന്നിയിൽ അഡ്വ. പ്രമോദ് നാായണും, പിറവത്ത് ഡോ.സിന്ധുമോൾ ജേക്കബും, ചാലക്കുടിയിൽ ഡെന്നീസ് ആന്റണിയും, ഇരിക്കൂറിൽ സജി കുറ്റിയാനിമറ്റവും സ്ഥാനാർത്ഥികളാകും.

കുറ്റ്യാടി ഒഴിച്ചുള് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റ്യാടി കേരളആ കോൺഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു. എന്നാൽ പ്രദേശത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളും തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കുറ്റ്യാടിയിലെ സ്ഥാനാർത്ഥിയെ സിപിഐഎമ്മുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് എം അറിയിച്ചു.

Story Highlights – kerala congress m candidate list declared

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top