മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം; ഷാഹി കബീറിന്റെ തിരക്കഥ: നായാട്ട് ഏപ്രിൽ 8ന് റിലീസ്

nayattu release april 8th

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തീയറ്ററുകളിലെത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകും.

അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവഹിക്കുന്നത്.

……”NAYATTU”….. April 8th 2021, Only in THEATRES📽!!!!

Posted by Kunchacko Boban on Tuesday, 9 March 2021

Story Highlights – nayattu release on april 8th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top