Advertisement

കോണ്‍ഗ്രസിന് സത്ബുദ്ധിയുണ്ടാകാനാണ് തന്‍റെ രാജി: പി സി ചാക്കോ ട്വന്‍റിഫോറിനോട്

March 10, 2021
Google News 1 minute Read
p c chacko

കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നടിച്ച് പി സി ചാക്കോ. അതിനാലാണ് പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഗ്രൂപ്പ് വീതംവയ്പ്പായി മാറുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വമോ എ കെ ആന്റണിയോ യാതൊരുവിധ ഇടപെടലും നടത്തിയില്ലെന്നും പി സി ചാക്കോ പറഞ്ഞു.

നടപടി ക്രമം അനുസരിച്ച് സംസ്ഥാന കമ്മിറ്റിയിലാണ് ആദ്യം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നടക്കേണ്ടത്. അവിടെ ചര്‍ച്ച നടന്നിട്ടില്ല. ഐ ഗ്രൂപ്പും എ ഗ്രൂപ്പും പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പ് താത്പര്യങ്ങള്‍ അനുസരിച്ച് സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കിയിരിക്കുന്നു. നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പേര് നല്‍കുന്നുവെന്നും ആരോപണം. കോണ്‍ഗ്രസിന് സത്ബുദ്ധിയുണ്ടാകാനാണ് തന്റെ രാജിയെന്നും പി സി ചാക്കോ.

Read Also : കോണ്‍ഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ

ദേശീയ തലത്തില്‍ നേരിട്ട് വിഭാഗീയതയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ രാജി പാര്‍ട്ടിക്ക് പ്രത്യാഘാതമോ ക്ഷീണമോ ഉണ്ടാക്കില്ല. കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്ല, ഗ്രൂപ്പുകള്‍ മാത്രമെന്നും പി സി ചാക്കോ.

നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നല്ല കാമ്പയിന്‍ നടത്തിയാല്‍ ജയിക്കാനുള്ള സാഹചര്യമാണ് കോണ്‍ഗ്രസിനുള്ളത്. എ കെ ആന്റണി അടക്കം സംസാരിക്കാറില്ലെന്നും കെ സി വേണുഗോപാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇടപെടാറില്ലെന്നും പി സി ചാക്കോ. കേരളത്തില്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ് ആയി പ്രവര്‍ത്തിക്കണം. ഭാവിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പി സി ചാക്കോ.

Story Highlights – congress, p c chakko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here