ആര്‍എസ്പി അഞ്ച് സീറ്റില്‍ മത്സരിക്കും

ആര്‍എസ്പി അഞ്ച് സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ചവറയില്‍ ഷിബു ബേബി ജോണ്‍ ആയിരിക്കും മത്സരത്തിനിറങ്ങുക. ഇരവിപുരത്ത് ബാബു ദിവാകരന്‍ മത്സരിക്കും.
കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ആറ്റിങ്ങളില്‍ അഡ്വ. എ ശ്രീധരനും സ്ഥാനാര്‍ത്ഥികളാകും. കയ്പമംഗലം സീറ്റിന് പകരമായി അമ്പലപ്പുഴ എന്നതില്‍ യുഡിഎഫ് മറുപടി തന്നില്ലെന്നും എ എ അസീസ് പറഞ്ഞു.
അതേസമയം സീറ്റ് വിഭജനം യുഡിഎഫ് ഉടന്‍ പൂര്‍ത്തിയാക്കും. വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Read Also : ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും
മുസ്ലിം ലീഗിന് മൂന്ന് സീറ്റുകള്‍ അധികമായി അനുവദിച്ചതിലാണ് അനിശ്ചിതത്വം തുടരുന്നത്. മുസ്ലിം ലീഗിന് നല്‍കുന്ന സീറ്റുകളില്‍ കൂത്തുപറമ്പില്‍ മാത്രമാണ് തീരുമാനമായത്. പട്ടാമ്പിയുടെയും പേരാമ്പ്രയുടെയും കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പകരം ചോദിച്ച കോങ്ങാടും നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
Story Highlights – assembly elections 2021, rsp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here