ട്രെയിനില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

പുനലൂര്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. തെന്മലയില്‍ വച്ചാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയില്‍ സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. അരയില്‍ കെട്ടിവച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. പണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്.

Story Highlights – cash seized from train

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top