മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും; ശങ്കര്‍ റൈയെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി

മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും. ശങ്കര്‍ റൈയെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തില്‍ മണ്ഡലം കമ്മിറ്റി അതൃപ്തിയിലാണ്. സെക്രട്ടേറിയറ്റ് തീരുമാനത്തെ എതിര്‍ക്കുവാനാണ് മണ്ഡലം കമ്മിറ്റിയിലെ നീക്കം.

ഇന്നലെ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും മഞ്ചേശ്വരത്തെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റിന് വിടുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ വൈകിട്ട് ചേര്‍ന്നെങ്കിലും ഈ യോഗത്തിലും അന്തിമ തീരുമാനമായില്ല.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍ റൈയുടെ അടക്കം പേരുകളാണ് അന്തിമ പരിഗണനയിലുള്ളത്. എന്നാല്‍ ഈ പേരുകള്‍ മണ്ഡലം കമ്മിറ്റി അംഗീകരിക്കില്ലെന്നാണ് സൂചന. ശങ്കര്‍ റൈയെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Story Highlights – CPIM candidate selection manjeswaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top