പി സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരം; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ പി ജെ കുര്യനും

കോണ്‍ഗ്രസ് ഇപ്പോള്‍ ഗ്രൂപ്പുകളെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി ജെ കുര്യനും. പി സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമാണ്. തീരുമാനങ്ങളെടുക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പി ജെ കുര്യന്‍ ആരോപിച്ചു.
പി സി ചാക്കോ രാജിവയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും രാജി വച്ചതില്‍ ദു:ഖമുണ്ടെന്നും ചാക്കോ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കണമെന്നും പി ജെ കുര്യന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവും തെറ്റായ രീതിയിലാണ്. പത്തനംതിട്ട ജില്ലയിലടക്കം ചര്‍ച്ചകള്‍ നടത്താതെയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights – pc chakko, p j kurian, congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here