കെ. ബാബുവിനെ മത്സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍

കെ. ബാബുവിനെ മത്സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. തൃപ്പൂണിത്തുറ, കൊച്ചി ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ. ബാബുവിനെ മത്സരിപ്പിച്ചാല്‍ മറ്റ് മണ്ഡലങ്ങളിലെ വിജയത്തെ അത് ബാധിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു.

കെ. ബാബുവിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. അഴിമതി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കെ. ബാബുവിനെ കൂടാതെ സൗമിനി ജെയിന്‍, എ.ബി. സാബു, തമ്പി സുബ്രഹ്മണ്യം എന്നിവരെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

Story Highlights – K. Babu – Posters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top