കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി സിപിഐഎം നേതാക്കളുമായി കുടിക്കാഴ്ച നടത്തി

kerala congress candidate meets cpim leaders

കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി സിപിഐഎം നേതാക്കളുമായി കുടിക്കാഴ്ച നടത്തി. മുഹമ്മദ് ഇഖ്ബാൽ കോഴിക്കോട് എത്തി സിപിഐഎം നേതാക്കളുമായി ചർച്ച നടത്തി. കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ എന്നിവരുമയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

എന്നാൽ കുടിക്കാഴ്ചയെ കുറിച്ച് മുഹമ്മദ് ഇഖ്ബാൽ പ്രതികരിച്ചില്ല. കേരളാ കോൺഗ്രസ് കുറ്റ്യാടി സീറ്റ് വിട്ട് നൽകാൻ ആലോചനയുണ്ടെന്നാണ് സൂചന. സിപിഐഎം സീറ്റ് തിരിച്ചു ചോദിക്കാതെ തന്നെ തർക്കം തീർക്കാൻ സീറ്റ് വിട്ട് നൽകാനാണ് ആലോചന.

കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. രണ്ടില ചിഹ്നത്തിലെ സ്ഥാനാർത്ഥിയെ തങ്ങൾക്ക് വേണ്ടെന്നും, അരിവാൾ ചുറ്റിക ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി വേണമെന്നും ആവശ്യപ്പെട്ട് നൂറിലേറെ പേരാണ് തെരുവിലിറങ്ങിയത്.

Story Highlights – kerala congress candidate meets cpim leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top