പെൺകുട്ടികൾ ജീൻസും പുരുഷന്മാർ ഷോർട്ട്സും ധരിക്കുന്നത് വിലക്കി ഉത്തർപ്രദേശിലെ ഖാപ് പഞ്ചായത്ത്

പെൺകുട്ടികൾ‍ ജീൻസും പുരുഷൻമാർ ഷോർട്ട്സും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശിലെ ഖാപ് പഞ്ചായത്ത്. മുസഫർനഗറിലെ പിപ്പൽഷാ​ ഗ്രാമത്തിൽ ചേർന്ന നാട്ടുകൂട്ടമാണ്​ തീരുമാനമെടുത്തത്​. സംഭവം വിവാദമായിട്ടുണ്ട്.

ജീൻസിന് പുറമേ പെൺകുട്ടികൾ സ്കർട്ട് ധരിക്കുന്നതിനും നാട്ടുകൂട്ടം വിലക്കി. ഇത് സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് നാട്ടുകൂട്ടത്തിന്റെ അഭിപ്രായം. പുരുഷൻമാരും യോജിച്ച വസ്​ത്രം ധരിക്കണം. അനുയോജ്യമായ വസ്​ത്രം ധരിക്കാത്ത പക്ഷം അവർക്കെതിരെ സാമൂഹിക വിലക്ക്​ നടപ്പാക്കുമെന്നും ഭാരതീയ കിസാൻ സംഗതൻ പ്രസിഡന്‍റ്​ താകൂർ പുരാൻ സിം​ഗ്​ പറഞ്ഞു.

ഇന്ത്യൻ വേഷങ്ങളിലേക്ക്​ സ്​ത്രീകളും പുരുഷൻമാരും പൂർണമായും മാറണം. സാരികൾ, ഖാഗ്രകൾ, സൽവാർ ഖമീസ്​ തുടങ്ങിയ പാരമ്പര്യ വസ്​ത്രങ്ങളാണ്​ ധരിക്കേണ്ടത്​. അല്ലാത്തവർക്കെതിരെ ശിക്ഷയും ബഹിഷ്​കരണവും നടപ്പാക്കുമെന്നും താകൂർ പുരാൻ സിം​ഗ് വ്യക്തമാക്കി.

Story Highlights – Muzaffarnagar khap panchayat bans jeans for girls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top