ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2018 ലെ സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു മാത്രമേ തീരുമാനത്തിലെത്തുകയുള്ളുവെന്നും മന്ത്രി.
അതേസമയം മന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രിയുടെ നിലപാട് മാറ്റമെന്നും കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വിശ്വാസ വേട്ട നടന്നത്. സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ മന്ത്രി ഇതുവരെ തയാറായില്ലെന്നും കെ സുരേന്ദ്രന്‍. കടകംപള്ളി എത്ര കരഞ്ഞാലും വിശ്വാസികള്‍ മുഖവിലയ്ക്ക് എടുക്കില്ല. മന്ത്രിയുടെ മുതലക്കണ്ണീരിന് മാപ്പ് ലഭിക്കില്ലെന്നും സുരേന്ദ്രന്‍.
Story Highlights – kadakampally surendran, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here