എലത്തൂര്‍ സീറ്റ് കൂടി എന്‍സികെയ്ക്ക് നല്‍കാന്‍ യുഡിഎഫ്

പാലായ്ക്ക് പുറമേ എലത്തൂര്‍ സീറ്റ് കൂടി നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്ക്ക് (എന്‍സികെ) നല്‍കാന്‍ യുഡിഎഫ് തീരുമാനം. എലത്തൂരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ മയൂരി എന്‍സികെ സ്ഥാനാര്‍ത്ഥിയാകും.
എലത്തൂര്‍ സീറ്റില്‍ എന്‍സിപിയാണ് മത്സരിക്കുന്നത്. ഇതോടെ എലത്തൂരില്‍ എന്‍സികെയും എന്‍സിപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങി. എന്‍സികെയെ ഘടകകക്ഷിയാക്കാനും യുഡിഎഫ് തീരുമാനിച്ചു.
എന്‍സിപി പിളര്‍ത്തി മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് സീറ്റാണ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. പാലായ്ക്ക് പുറമേ അമ്പലപ്പുഴയോ, കായംകുളമോ, മൂന്നാം സീറ്റായി മലബാറില്‍ ഒരു മണ്ഡലവുമോ ആയിരുന്നു കാപ്പന്റെ ലക്ഷ്യം. എന്നാല്‍ എന്‍സികെയെ രണ്ട് സീറ്റില്‍ യുഡിഎഫ് ഒതുക്കി.
Story Highlights – udf, nck, mani c kappan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News