മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥിയായി വി വി രമേശന്‍

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി വി രമേശന്‍ മത്സരിക്കും. ഇന്ന് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വി വി രമേശനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്.
ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലും മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍ റൈയെ തന്നെ വീണ്ടും പരിഗണിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ശങ്കര്‍ റൈ സ്ഥാനാര്‍ത്ഥിയാകുന്നതിലും മണ്ഡലം കമ്മറ്റി വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള ജില്ലാ കമ്മിറ്റി അംഗം വി വി രമേശന് നറുക്ക് വീണത്.
Read Also : കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല; കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കും
കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനാണ് വി വി രമേശന്‍. മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടതും വി വി രമേശന്റെ പേരായിരുന്നു. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു.
ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ണിലാണ് മണ്ഡലത്തിന് പുറത്ത് നിന്നുള്ളയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉണ്ടായ പ്രശ്‌നങ്ങള്‍ ഇതിനകം പ്രവര്‍ത്തകരെയും ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.
Story Highlights – kasaragod, assembly elections 2021