രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ

covid kerala

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 23, 285 പ്രതിദിന പോസിറ്റീവ് കേസുകളും , 117 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ അതിരൂക്ഷ രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 14,317 പോസിറ്റീവ് കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു.നാഗ്പൂരിൽ മാർച്ച് 15 മുതൽ 21 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി .രാത്രി 11 മണി മുതൽ 5 മണി വരെയാണ് നിയന്ത്രണം. അതേസമയം കേരളത്തിൽ തുടർച്ചയായി പോസിറ്റീവ്റ്റി നിരക്ക് കുറയുകയാണ്.

രാജ്യത്ത് അകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2 കോടി 61 ലക്ഷം കടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top