ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

bdjs second candidate list declared

ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.

പൂഞ്ഞാറിൽ എം ആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു , കളമശ്ശേരിയിൽ പി എസ് ജയരാജൻ പറവൂരിൽ എബി ജയപ്രകാശ് ചാലക്കുടിയിൽ ഉണ്ണികൃഷ്ണൻ ചാലക്കുടി, നെന്മാറയിൽ അനുരാഗ് എഎൻ എന്നിവരാണ് മത്സരിക്കുന്നത്.

തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുഷാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സൂചനകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top