പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച ജിൽസ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു. കെ. ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇതോടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ജോസ്. കെ. മാണിയുമായി ചർച്ച നടത്തിയെന്ന അരോപണം സാബു ജേക്കബ് നിഷേധിച്ചു.

Story Highlights – conflict at piravam congress constituency committee meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top