ഞാൻ തെരുവിൽ നിന്ന് വന്ന ആളാണ്; തിരികെ വരേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം

come streets Prithvi Shaw

വിജയ് ഹസാരെ ട്രോഫിയിലെ ഗംഭീര പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ താൻ ഫോമിലേക്ക് തിരികെ എത്തിയത് എങ്ങനെയെന്ന് വിവരിച്ച് മുംബൈ യുവതാരം പൃഥ്വി ഷാ. താൻ തെരുവിൽ നിന്ന് വന്ന ആളാണെന്നും തിരികെ വരേണ്ടത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പൃഥ്വി പറഞ്ഞു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ ഉപദേശം തന്നെ ഫോം വീണ്ടെടുക്കാൻ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ എളുപ്പം വിട്ടുകൊടുക്കില്ല. ഞാനൊരു വിരാറുകാരനാണ്. തെരുവിൽ നിന്നെത്തിയ ആളാണ് ഞാൻ. തിരികെ വരേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം. മുംബൈ ആയാലും ക്ലബ് ആയാലും ഇന്ത്യ ആയാലും എന്നെക്കാൾ മുകളിൽ ഞാൻ ടീമിനെ കാണാറുണ്ട്. ടീമിൽ നിന്ന് പുറത്താക്കിയാൽ മികച്ച പ്രകടനം നടത്തി തിരികെ വരാൻ സമ്മർദ്ദം ഉണ്ടാവും. ഒരുപാട് റൺസ് നേടാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് റൺസ് നേടണം. അതാണ് എൻ്റെ ആഗ്രഹം.”- ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞു.

“ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ ഞാൻ ഒരാളോടും സംസാരിച്ചില്ല. നിരവധി കോളുകൾ വരുന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ സംസാരിക്കാനുള്ള മൂഡിലായിരുന്നു. എൻ്റെ മനസ് കലുഷിതമായിരുന്നു. ഞാൻ പുറത്താവുന്ന രീതിയായിരുന്നു പ്രശ്നം. എത്രയും വേഗം എനിക്ക് അത് ശരിയാക്കേണ്ടിയിരുന്നു. ഞാൻ സച്ചിനുമായി സംസാരിച്ചിരുന്നു. ബാറ്റ് ശരീരവുമായി ചേർത്ത് കളിക്കാനായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. അതാണ് പിന്നീട് ഞാൻ ശ്രദ്ധിച്ചത്.”- പൃഥ്വി പറഞ്ഞു.

നിലവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ പൃഥ്വി ഷാ ആണ് ഏറ്റവുമധികം റൺസ് നേടിയത്. 7 മത്സരങ്ങളിൽ നിന്ന് 754 റൺസാണ് അദ്ദേഹം നേടിയത്. 188.50 ശരാശരിയും 134.88 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഒരു ഡബിൽ സെഞ്ചുറി അടക്കം 4 സെഞ്ചുറികളും പൃഥ്വിക്കുണ്ട്.

Story Highlights – I have come from the streets and know how to bounce back: Prithvi Shaw

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top