Advertisement

കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സൂചന നല്‍കി ജോസ് കെ മാണി

March 12, 2021
Google News 1 minute Read
jose k mani

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ട്വന്റിഫോറിനോട്. സീറ്റ് സംബന്ധിച്ച് സിപിഐഎം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നു. മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു.

കുറ്റ്യാടിയില്‍ മത്സരിച്ചാല്‍ സിപിഐഎമ്മിന് വേണ്ടി ജീവന്‍ കളഞ്ഞു നില്‍ക്കാന്‍ തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇഖ്ബാലും ട്വന്റിഫോറിനോട് പ്രതികരിച്ചു. താന്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടി പി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും സിപിഐഎം നേതാക്കളിലും പ്രവര്‍ത്തകരിലും വിശ്വാസം ഉണ്ടെന്നും ഇഖ്ബാല്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് വേണ്ടി ഏറ്റവും ത്യാഗം സഹിച്ച പ്രവര്‍ത്തകനാണ് താനെന്നും ഇഖ്ബാല്‍ പറഞ്ഞു.

അതേസമയം പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് സ്ഥാനാര്‍ത്ഥിയായത് സിപിഐഎമ്മിന്റെ അറിവോടെയെന്ന് ജോസ് കെ മാണി പറഞ്ഞു. സിപിഐഎം നേതൃത്വവുമായി പിറവം സീറ്റ് സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നുവെന്നും ജോസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here